സ്റ്റെഫാൻ ലൈനറെ വിൽക്കില്ല – നാപോളിയോട് റെഡ്ബുൾ സാൽസ്ബർഗ്

സ്റ്റെഫാൻ ലൈനറെ വിളിക്കില്ലെന്നു സീരി എ ക്ലബായ നാപോളിയോട് ആസ്ട്രിയൻ ചാമ്പ്യന്മാരായ റെഡ്ബുൾ സാൽസ്ബർഗ്. സാൽസ്ബർഗിന്റെ പ്രതിരോധതാരത്തിനായി ഏറെ നാളായി നാപോളി ശ്രമിക്കുന്നതായിരുന്നു. 12 മില്യണിന് നാപോളി കരാർ ഉറപ്പിച്ചതെന്ന വാർത്തകൾക്ക് പിന്നാലെയാണ് സാൽസ്ബർഗ് അത് നിഷേധിച്ച് രംഗത്തെത്തിയത്. സ്റ്റെഫാൻ ലൈനറെ പോലൊരു താരത്തിന് പകരം വെക്കാൻ സാൽസ്ബർഗിൽ ആരുമില്ലെന്നും അത് കൊണ്ട് ആസ്ട്രിയൻ താരം അവിടെ തുടരുമെന്നും സാൽസ്ബർഗ് സ്പോർട്ടിങ് ഡയറക്ടർ അറിയിച്ചു.

ആസ്ട്രിയൻ സ്വദേശിയായ സ്റ്റെഫാൻ ലൈനർ യൂറോപ്പ ലീഗ് ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിൽ എത്തിയ റെഡ്ബുൾ സാൽസ്ബർഗ് ടീമിൽ അംഗമായിരുന്നു. ലാസിയോയെ പരാജയപ്പെടുത്തി സെമിയിലെത്തി സാൽസ്ബർഗ് മാഴ്‌സെയിലിനോട് പരാജയപ്പെട്ട് പുറത്ത് പോവുകയായിരുന്നു. മുൻ ആസ്ട്രിയൻ താരം ലിയോ ലൈനറുടെ മകനാണ് 25 കാരനായ സ്റ്റെഫാൻ ലൈനർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial