മേസണ്‍ ക്രെയിനിനു സീസണ്‍ നഷ്ടം

ഇംഗ്ലണ്ടിന്റെ ഹാംഷയര്‍ താരം മേസണ്‍ ക്രെയിനിനു സീസണ്‍ നഷ്ടമാകും. കഴിഞ്ഞ ന്യസിലാണ്ട ടൂറും താരത്തിനു സമാനമായ രീതിയില്‍ നഷ്ടമായിരുന്നു. ഹാംഷയറിനു വേണ്ടി റോയല്‍ ലണ്ടന്‍ ഏകദിന കപ്പ് ഫൈനലില്‍ ലെഗ് സ്പിന്നര്‍ കളിച്ചിരുന്നു. എന്നാല്‍ മത്സരം വേദന സംഹാരികളുടെ സഹായത്തോടെയാണ് താരം പൂര്‍ത്തിയാക്കിയത്.

പുറം വേദന മൂലം താരത്തിനു സീസണ്‍ പൂര്‍ണ്ണമായും നഷ്ടമാകുമെന്നാണ് അറിയുന്നത്. സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആഷസ് പരമ്പരയിലാണ് ക്രെയിന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. രണ്ട് ടി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial