ഫുൾഹാമിന്റെ യുവതാരവും സ്പർസിലേക്ക്, അവസാന ദിവസം സ്പർസ് തകർക്കുന്നു

- Advertisement -

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം സ്പർസ് തകർക്കുകയാണ്. അർജന്റീനൻ യുവതാരം ലൊ സെൽസോയ്ക്ക് ഒപ്പം തന്നെ മറ്റൊരു താരത്തിന്റെ സൈനിംഗ് കൂടെ സ്പർസ് ഇന്ന് പൂർത്തിയാക്കും. ഫുൾഹാമിന്റെ അറ്റാക്കിംഗ് താരം റയാൻ സെസിന്നിയോൻ ആണ് സ്പർസിലേക്ക് എത്തുന്നത്. 25 മില്യണാണ് സെസിന്നിയോന് വേണ്ടി സ്പർസ് മുടക്കുന്നത്.

നേരത്തെ ഫുൾഹാം ഓഫർ ചെയ്ത പുതിയ കരാർ സെസിന്നിയോൺ നിരസിച്ചിരുന്നു. ക്ലബ് വിടാൻ നേരത്തെ തന്നെ താല്പര്യം പ്രകടിപ്പിച്ച സെസിന്നിയോനെ ഇനിയും ടീമിൽ നിർത്തിയാൽ ഫ്രീ ഏജന്റായി ക്ലബ് വിടും എന്നതാണ് താരത്തെ വിൽക്കാനുള്ള തീരുമാനത്തിലേക്ക് ഫുൾഹാമിനെ എത്തിച്ചത്. ഇപ്പോൾ ഇംഗ്ലണ്ടിന്റെ അണ്ടർ21 താരമാണ് സെസിന്നിയോൻ. കഴിഞ്ഞ സീസണിൽ ഫുൾഹാമിനു കേണ്ടി 35 മത്സരങ്ങൾ സെസിന്നിയോൺ കളിച്ചിരുന്നു. ആറ് അസിസ്റ്റുകളും രണ്ട് ഗോളുകളും താരം നേടി.

Advertisement