ഇറ്റലിയിൽ നിന്ന് മിഡ്ഫീൽഡറെ ടീമിലേക്ക് എത്തിച്ച് ലെസ്റ്റർ സിറ്റി

- Advertisement -

ലെസ്റ്റർ സിറ്റി തങ്ങളുടെ മധ്യനിര ഒന്നുകൂടെ ശക്തമാക്കുന്നു. ഇപ്പോൾ തന്നെ മികച്ച മിഡ്ഫീൽഡ് ഉള്ള ലെസ്റ്റർ സിറ്റി സാമ്പ്ഡോറിയ താരം ഡെന്നിസ് പ്രയെറ്റിനെ ആണ് സ്വന്തമാക്കുന്നത്. ബെൽജിയം താരമായ ഡെന്നിസ് പ്രയെറ്റ് ഇന്ന് ഇംഗ്ലണ്ടിൽ എത്തി കരാർ നടപടികൾ പൂർത്തിയാക്കും. 20 മില്യണോളമാണ് ലെസ്റ്റർ താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

25കാരനായ താരം അവസാന മൂന്നു വർഷമായി സാമ്പ്ഡോറിയക്ക് ഒപ്പമാണ് കളിക്കുന്നത്. ബെൽജിയൻ ക്ലബായ ആൻഡർലെച്ചിലൂടെ വളർന്നു വന്ന താരമാണ് പ്രയെറ്റ്. സീനിയർ കരിയറും ആൻഡെർലെചിൽ തന്നെ ആണ് പ്രയെറ്റ് ആരംഭിച്ചത്. ആൻഡർലെചിനായി നൂറിലധികം മത്സരങ്ങൾ താരം കളിച്ചിരുന്നു. മൂന്ന് ലീഗ് കിരീടങ്ങളും താരം അവിടെ നേടിയിരുന്നു.

Advertisement