റയാൻ ഗ്രാവൻബെർച് ബയേണിന്റെ താരം, 25മില്യൺ ട്രാൻസ്ഫർ തുക

20220526 195344

അയാക്സിന്റെ യുവ ഡച്ച് മിഡ്ഫീൽഡർ റയാൻ ഗ്രാവൻബെർച് ബയേൺ മ്യൂണിക്കിൽ. താരം കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്തു. താരം 2027വരെയുള്ള കരാർ ബയേണിൽ ഒപ്പുവെച്ചു. 25 മില്യൺ ആകും ട്രാൻസ്ഫർ തുക.

20കാരനായ താരം 2010 മുതൽ അയാക്സിനൊപ്പം ഉണ്ട്. 2018ൽ അയാക്സിനായി സീനിയർ അരങ്ങേറ്റം നടത്തിയ ഗ്രാവൻബെർച് നൂറോളം മത്സരങ്ങൾ ക്ലബിനായി കളിച്ചു. അഞ്ച് കിരീടങ്ങളും അയാക്സിൽ നേടി. ഹോളണ്ട് ദേശീയ ടീമിനായും ഗ്രാവൻബെർച് കളിക്കുന്നുണ്ട്.

Previous articleടോസ് വെലോസിറ്റിയ്ക്ക് ബൗളിംഗ് തിരഞ്ഞെടുത്തു
Next articleകേരളത്തിലേക്ക് ഒരു കിരീടം കൂടെ!!! ഗോകുലം കേരള വീണ്ടും ഇന്ത്യ വനിതാ ലീഗ് ചാമ്പ്യന്മാർ!!