മൗറീനോയുടെ ആദ്യ സൈനിംഗ്, പോർച്ചുഗൽ ഗോൾ കീപ്പർ റുയി പട്രിസിയോ റോമയിൽ

20210713 025030

ജോസെ മൗറീനോ റോമയിൽ എത്തിയതിനു ശേഷമുള്ള ആദ്യ സൈനിംഗ് റോമ പൂർത്തിയാക്കി. വോൾവ്സിന്റെയും പോർച്ചുഗലിന്റെയും ഒന്നാം നമ്പറായ റുയി പട്രിസിയോയെ ആണ് റോമ സ്വന്തമാക്കിയത്. 12 മില്യൺ ട്രാൻസ്ഫർ തുകയ്ക്കാണ് ഈ കൈമാറ്റം. 33കാരനായ താരം മൂന്ന് വർഷത്തെ കരാർ റോമയിൽ ഒപ്പുവെച്ചു.

2018മുതൽ വോൾവ്സിനൊപ്പം ഉള്ള താരമാണ് റുയി പട്രിസിയോ.‌ അതിനു മുമ്പ് തന്റെ കരിയർ മുഴുവൻ പട്രിസ്യോ സ്പോർടിങ് ലിസ്ബണിൽ ആയിരുന്നു കളിച്ചിരുന്നത്. യൂറോ കപ്പിൽ പോർച്ചുഗലിന്റെ വല കാത്ത ശേഷമാണ് താരം ഇറ്റലിയിൽ എത്തുന്നത്. ഒളിമ്പിയാകോസിന്റെ ഗോൾ കീപ്പറായ ജോസെ സാ പട്രിസിയോക്ക് പകരം വോൾവ്സിൽ എത്തും. ഗോൾകീപ്പറെ സൈൻ ചെയ്തതോടെ അടുത്ത ജോസെയുടെ ലക്ഷ്യം ആഴ്സണൽ താരം ശാക്ക ആയിരിക്കും.

Previous articleറോം തെരുവിൽ ഇറ്റലിയുടെ ട്രോഫി പരേഡ്
Next articleപി എസ് ജി യുവതാരം ബെക്കർ ലെവർകുസനിലേക്ക് കൂടുമാറി