പി എസ് ജി യുവതാരം ബെക്കർ ലെവർകുസനിലേക്ക് കൂടുമാറി

20210713 030713

ഡച്ച് അണ്ടർ 21 ഇന്റർനാഷണൽ മിച്ചൽ ബേക്കർ ജർമ്മൻ ക്ലബായ ലെവർകൂസനിൽ കരാർ ഒപ്പിട്ടു. പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്നാണ് ഇടത് ഫുൾ ബാക്ക് ആയ ബെക്കർ ലെവർകൂസനിൽ എത്തുന്നത്. , ബേക്കർ ലെവർകുസെനിൽ 2025 ജൂൺ 30 വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്.

പി‌എസ്‌ജിയുടെ പ്രധാന കളിക്കാരനായിരുന്ന മിച്ചൽ കഴിഞ്ഞ വർഷം പി എസ് ജിക്ക് ഒപ്പം ഫ്രഞ്ച് കപ്പ് നേടിയിരുന്നു. രണ്ട് വർഷം മുമ്പ് അയാക്സ് ആംസ്റ്റർഡാം യൂത്ത് അക്കാദമിയിൽ നിന്നാണ് താരം ഫ്രഞ്ച് ക്ലബിലേക്ക് മാറിയത്‌‌. 21 കാരനായ ഡച്ചുകാരൻ സ്പീഡ് കൊണ്ടും ഗോൾ നേടാനും ഒരുക്കാനുമുള്ള കഴിവു കൊണ്ടും ശ്രദ്ധേയനാണ്.

Previous articleമൗറീനോയുടെ ആദ്യ സൈനിംഗ്, പോർച്ചുഗൽ ഗോൾ കീപ്പർ റുയി പട്രിസിയോ റോമയിൽ
Next articleഒഡീഷ താരം ജോർജ്ജ് ഡിസൂസ ലോണിൽ ബെംഗളൂരു യുണൈറ്റഡിനായി കളിക്കും