സീസണോടെ വോൾവ്സ് വിട്ടേക്കുമെന്ന സൂചന നൽകി ടീം ക്യാപ്റ്റൻ കൂടിയായ റൂബൻ നെവെസ്. പല ടീമുകളുമായും ചേർത്ത് താരത്തിന്റെ ട്രാൻസ്ഫർ റൂമറുകൾ പടരുന്നതിന് ഇടേയാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. എവർടണുമായുള്ള മത്സര ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഫുട്ബോളിൽ ചില നേട്ടങ്ങൾ സ്വന്തമാക്കാൻ സ്വയം മുന്നിട്ടിറണ്ടേണ്ടതുണ്ട്. അതൊരു വലിയ തീരുമാനം ആവും, തനിക്കും തന്റെ കുടുംബത്തിനും”. താരം പറഞ്ഞു. ചാമ്പ്യൻസ് ലീഗിനെ സൂചിപ്പിച്ചാണ് നെവെസ് ഈ അഭിപ്രായം നടത്തിയത്, “എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്നു കാണാം. എപ്പോഴും പറയുന്ന പോലെ ഈ ക്ലബ്ബിൽ താൻ അതീവ സന്തുഷ്‌ടനാണ്. എന്നാൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഉള്ള ആഗ്രഹം മറച്ചു വെക്കുന്നില്ല”. ഇത് വോൾവ്സിന്റെ തടകത്തിലെ അവസാന മത്സരം ആണെങ്കിൽ താൻ ഇത് വളരെ ആസ്വദിച്ചു എന്നും ടീമിൽ ഉണ്ടായിരുന്ന കഴിഞ്ഞ ആറു വർഷങ്ങൾക്ക് ആരാധകരോടും ടീമിനോടും നന്ദി അറിയിക്കുന്നു എന്നും നെവെസ് പറഞ്ഞു.
ബാഴ്‌സലോണയിലേക്ക് താരം പോയേക്കുമെന്ന രീതിയിൽ അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ നിന്നു തന്നെയുള്ള വമ്പൻ ക്ലബ്ബുകളും നെവെസിന് പിറകെ ഉണ്ട്. എന്നാൽ ടീം വിടുകയാണെങ്കിൽ അത് വളരെ വേദന നിറഞ്ഞ ഒരു തീരുമാനം തന്നെ ആയിരിക്കും എന്ന് നെവെസ് സൂചിപ്പിച്ചു. ഇതു വരെ അവസാന തീരുമാനം എടുത്തിട്ടില്ല എന്നും താനും കുടുംബവും ഇവിടെ വളരെയധികം ആസ്വദിക്കുന്നുണ്ട് എന്നും താരം പറഞ്ഞു. വോൾവ്സിന് വേണ്ടി ഇരുന്നൂറ്റിയൻപതിൽ പരം മത്സരങ്ങൾ പോർച്ചുഗീസ് താരം കളിച്ചിട്ടുണ്ട്. ഇരുപതിയാറുകാരനായ താരത്തിന്റെ കൊണ്ട്രാക്റ്റ് അടുത്ത സീസണോടെ അവസാനിക്കും എങ്കിലും ഇതുവരെ പുതുക്കാൻ ഉള്ള ചർച്ചകൾ ഉണ്ടായിട്ടില്ല.
Download the Fanport app now!