റോസ് ബാർക്‌ലിയെ ആസ്റ്റൺ ഇല്ല സ്വന്തമാക്കുന്നു. ഇതിനായി ആസ്റ്റൺ വില്ലയും ലൂട്ടൺ ടൗണുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇനി മെഡിക്കൽ ടെസ്റ്റുകളും കരാർ ഒപ്പുവെക്കാനും മാത്രമേ വാക്കിയുള്ളൂ എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം £5 മില്യൺ ആകും ട്രാൻസ്ഫർ ഫീ.
മുമ്പ് ചെൽസിയിൽ ഇരിക്കെ 2020/21 സീസണിൽ ലോണിൽ ബാർക്ക്ലി ആസ്റ്റൺ വില്ലക്കായി കളിച്ചിരുന്നു. അന്ന് ഡീൻ സ്മിത്തിൻ്റെ കീഴിൽ 18 പ്രീമിയർ ലീഗ് മത്സരങ്ങളിൽ അദ്ദേഹം വില്ലക്ക് ആയി സ്റ്റാർട്ട് ചെയ്തിരുന്നു.
ചെൽസിയിൽ മുമ്പ് നാലര വർഷത്തോളം ബാർക്ലി കളിച്ചിട്ടുണ്ട്. 2022-ൽ OGC നീസിന് കളിച്ച ബാർക്ലി കഴിഞ്ഞ സീസണിലാണ് ലൂടണിലേക്ക് എത്തിയത്. ലൂടണായി 33 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ട് ഇൻ്റർനാഷണൽ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തു.