റെനെ മിഹെലിച് ചെന്നൈയിൻ വിട്ട് ഡെൽഹിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിൽ ചെന്നൈയിനെ ഐ എസ് എൽ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച റെനെ മിഹെലിച് ക്ലബ് വിട്ടു. ഇനി ഡെൽഹി ഡൈനാമോസിലാകും മിഹെലിച് കളിക്കുക. കഴിഞ്ഞ ദിവസം മാർകോസ് തെബാറിനെയും ഡെൽഹി ഡൈനാമോസ് സ്വന്തമാക്കിയിരുന്നു. പ്രീസീസൺ ടൂറിന് മുമ്പ് ടീം ഒരുക്കാനാണ് ഡെൽഹി ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണിൽ ചെന്നൈയിന്റെ നമ്പർ 10 ആയിരുന്ന താരം 14 മത്സരങ്ങളിൽ ചെന്നൈക്കായി കളിച്ചിരുന്നു. ഇത്രയും കളികളിൽ നിന്ന് നാല് അസിസ്റ്റും രണ്ട് ഗോളുകളും റെനെ സ്വന്തമാക്കിയിരുന്നു. സ്ലൊവേനിയക്കാരനായ മിഹെലിച് സ്ലൊവേനിയൻ ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്. ലാറ്റ്വിയൻ ലീഗ് ക്ലബായ റിഗയും, ഇസ്രായേലിയൻ ക്ലബായ ഹാപോയ് റാനാനും ആയിരുന്നു മിഹെലിചിന്റെ മുൻ ക്ലബുകൾ‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial