അറ്റലാന്റ താരം റെമോ ഫ്‌ര്യൂളർ നോട്ടിങ്ഹാം ഫോറസ്റ്റിൽ. മൂന്ന് വർഷത്തെ കരാറിൽ ആണ് നോട്ടിങ്ഹാം താരത്തെ ടീമിലേക്ക് എത്തിക്കുന്നത്. ഒൻപത് മില്യൺ യൂറോയാണ് കൈമാറ്റ തുക. കൂടാതെ പ്രകടന മികവ് അനുസരിച്ചുള്ള തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുപ്പത്കാരനായ താരം അറ്റലാന്റയുടെ വൈസ് ക്യാപ്റ്റൻ കൂടി ആയിരുന്നു. പ്രിമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി എത്തിയ നോട്ടിങ്ഹാമിന് സ്വിസ് താരത്തിന്റെ വരവോടെ മധ്യനിര ശക്തിപ്പെടുത്താൻ ആവും. നേരത്തെ നോട്ടിങ്ഹാം സമർപ്പിച്ച ആദ്യ ഓഫറുകൾ അറ്റലാന്റ തള്ളിയിരുന്നെങ്കിലും കൂടുതൽ മികച്ച ഓഫർ നൽകി താരത്തെ സ്വന്തമാക്കാൻ നോട്ടിങ്ഹാമിനായി.
2016ലാണ് താരം അറ്റലാന്റയിലേക്ക് എത്തുന്നത്. ഗാസ്പെരിനിയുടെ കീഴിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ടീമിന്റെ മധ്യനിരയിൽ നിർണായക താരമായി. ഇരുന്നൂറ്റി അൻപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങിയിട്ടുള്ള ഫ്‌ര്യൂളർ ഇരുപത് ഗോളും ഇരുപത്തിമൂന്ന് അസിസ്റ്റും നേടിയിട്ടുണ്ട്. സ്വിസ് ദേശിയ ടീമിനായി നാല്പത്തിയാറ് മത്സരങ്ങൾ മത്സരങ്ങളിൽ കളത്തിലിറങ്ങി. ഈ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ എത്തിച്ച് പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവിന് ഒരുങ്ങിയിരിക്കുകയാണ് നോട്ടിങ്ഹാം. ടീമിലേക്ക് പുതുതായി എത്തുന്ന പതിമൂന്നാമത്തെ താരമാവും ഫ്‌ര്യൂളർ.
Story Highlight: Remo Freuler to Nottingham Forest. Full agreement for €9m plus add-ons. Remo will sign until June 2025.