ഏകദിനത്തിൽ 350 റൺസ് ലക്ഷ്യം വയ്ക്കുവാന്‍ ബംഗ്ലാദേശ് തയ്യാറാകണം – തമീം ഇക്ബാൽ

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെ 303, 290 എന്ന സ്കോറുകള്‍ നേടിയിട്ടും വിജയം കൈക്കലാക്കുവാന്‍ സാധിക്കാതിരുന്ന ബംഗ്ലാദേശ് ഏകദിന ഫോര്‍മാറ്റിൽ 350 റൺസ് സ്ഥിരമായി നേടുന്നതിനായി ശ്രമിക്കണമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ തമീം ഇക്ബാൽ.

പല ടീമുകളും നിരന്തരം 300ന് മേലെയുള്ള സ്കോര്‍ നേടുന്നുണ്ടെന്നും എന്നാൽ ബംഗ്ലാദേശിന് അതിന് സാധിക്കുന്നില്ലെന്നും തമീം ഇക്ബാൽ വ്യക്തമാക്കി. 2019ൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 333/8 എന്ന സ്കോറാണ് ബംഗ്ലാദേശിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ടീം ഇതുവരെ നേടാത്ത 350ന് മേലുള്ള സ്കോര്‍ നേടുക എന്നതാണ് ടീമിന്റെ വലിയ ലക്ഷ്യം എന്നും തമീം ഇക്ബാല്‍ വ്യക്തമാക്കി. അടുത്ത മത്സരത്തിൽ 350 റൺസ് നേടണമെന്നല്ല പറയുന്നതെന്നും ഇന്ത്യയിൽ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന്റെ സമയത്തേക്ക് ഈ ലക്ഷ്യം നേടുവാന്‍ ടീം പ്രാപ്തരാകണമെന്നും തമീം വ്യക്തമാക്കി.

 

Story Highlights: Bangladesh needs to target 350+ score says, Tamim Iqbal