റയൽ മാഡ്രിഡും പ്രഖ്യാപിച്ചു!! എംബപ്പെ ഇനി മാഡ്രിഡിന്റെ ജേഴ്സിയിൽ

Newsroom

Picsart 24 06 03 18 18 29 835
Download the Fanport app now!
Appstore Badge
Google Play Badge 1

എംബപ്പെയുടെ സൈനിംഗ് റയൽ മാഡ്രിഡ് പൂർത്തിയാക്കി. ഇന്ന് റയൽ മാഡ്രിഡ് ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ വർഷങ്ങൾ നീണ്ട ട്രാൻസ്ഫർ സാഗയ്ക്ക് ആണ് അവസാനമാകുന്നത്. അടുത്ത് തന്നെ എംബപ്പെയെ ആരാധകരുടെ മുന്നിൽ അവതരിപ്പിക്കുന്ന വലിയ ചടങ്ങും മാഡ്രിഡിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

Picsart 24 06 02 16 48 30 025
പി എസ് ജി വിട്ട എംബപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ എന്ന് നേരത്തെ ഉറപ്പായിരുന്നു. 2029 വരെയുള്ള കരാർ എംബപ്പെ റയലിൽ ഒപ്പുവെച്ചു. 25 മില്യണ് അടുത്ത് അദ്ദേഹത്തിന് ബോണസുകൾ ഉൾപ്പെടെ റയലിൽ സാലറി ലഭിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. സൈനിംഗ് ബോണസ് ആയി 120 മില്യണോളവും റയൽ നൽകും.

യൂറോ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എംബപ്പെയുടെ സൈനിംഗ് പൂർത്തിയാക്കാൻ റയൽ മാഡ്രിഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ജൂൺ 14നാണ് യൂറോ കപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ എംബപ്പെ റയൽ മാഡ്രിഡിൽ വരാൻ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.