റിയൽ ബെറ്റിസ് ഗോൾ കീപ്പറെ ടീമിൽ എത്തിച്ച് അത്ലറ്റിക്കോ മാഡ്രിഡ്

- Advertisement -

അവസാന നാലു സീസണുകളിലും റയൽ ബെറ്റിസിന്റെ വല കാത്ത അറ്റ്ന്റോണിയോ അദാനെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. 31കാരനായ അദാൻ രണ്ടു വർഷത്തെ കരാറിലാണ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് എത്തിയിരിക്കുന്നത്. അവസാന നാലു സീസണുകളിലായി 165 മത്സരങ്ങളിൽ ബെറ്റിസിന്റെ വല കാത്തിട്ടുണ്ട്.

റയൽ മാഡ്രിഡ് യൂത്ത് ടീമിലൂടെ വളർന്നു വന്ന താരം റയലിന്റെ സീനിയർ ടീമിനായി ഏഴു മത്സരങ്ങൾ മുമ്പ് കളിച്ചിട്ടുണ്ട്. സ്പെയിൻ സ്വദേശിയായ താരം യൂത്ത് ടീമുകളിൽ സ്പെയിനിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement