
- Advertisement -
ഫ്രാൻസിന്റെ ഡിഫൻസീവ് ടാക്ടിക്സിനെ കളിയാക്കി ബെൽജിയം ക്യാപ്റ്റൻ ഹസാർഡ്. ഇന്ന് ബെൽജിയത്തിന്റെ കൂടെ നിന്ന് പരാജയപ്പെട്ടതിലും അഭിമാനമെ ഉള്ളൂ എന്ന് ഹസാർഡ് പറഞ്ഞു. ഡിഫൻസീവ് ടാക്ടിക്സിൽ നിന്ന് കൗണ്ടർ അറ്റാക്കിന് കാത്തിരുന്ന് കളിക്കുകയായിരുന്നു ഭൂരിഭാഗം സമയവും ഫ്രാൻസ് ചെയ്തത്. ഈ ഡിഫൻസീവ് സമീപനം ആണ് ഹസാർഡിനെ രോഷാകുലനാക്കിയത്.
ഈ ബെൽജിയത്തിനൊപ്പം തോൽക്കുന്നതാണ് ആ കളി കളിക്കുന്ന ഫ്രാൻസിനൊപ്പം ജയിക്കുന്നതിലും നല്ലത് എന്ന് ഹസാർഡ് മത്സര ശേഷം പറഞ്ഞു. സമയം കളയാൻ വേണ്ടി അഭിനയിച്ച് കളി വിരസമാക്കിയതും ഹസാർഡിന്റെ ഇഷ്ടക്കേട് ഉണ്ടാക്കി. ബെൽജിയം ഗോൾകീപ്പർ കോർതുവയും ഫ്രാൻസിനെതിരെയാണ് മത്സര ശേഷം സംസാരിച്ചത്. 90 മിനുട്ടും ഡിഫൻഡ് ചെയ്താണ് ഫ്രാൻസ് വിജയിച്ചത് എന്നും ഇത് നാണക്കേടാണെന്നും കോർതുവ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement