ഒടുവിൽ “ആർഡിട്ടി”ക്ക് മോചനം, താരം റയോ വയ്യക്കാനോയിലേക്ക് മടങ്ങും

Nihal Basheer

Img 20220913 173852
Download the Fanport app now!
Appstore Badge
Google Play Badge 1

എസ്പാന്യോൾ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്ന റൗൾ ഡേ തോമസ് ഒടുവിൽ ടീം വിടുന്നു. ടീമിന്റെയും ആരാധരുടേയും പ്രിയ താരമായിരുന്ന റൗൾ, പക്ഷെ അടുത്തിടെ ടീമുമായി ഉടക്കിയിരുന്നു. ടീം വിടാനുള്ള നീക്കത്തിലായിരുന്നു താരം. എന്നാൽ ട്രാൻസ്ഫർ വിൻഡോയിൽ ടീം ഉദ്ദേശിച്ച ഓഫറുകൾ ഒന്നും ലഭിച്ചിരുന്നില്ല. താരത്തിന്റെ ഉയർന്ന റിലീസ് ക്ലോസും കാരണമായി. അതേ സമയം റയോ വയ്യക്കാനോയുമായുള്ള ചർച്ചകൾക്കിടെ റയോ പ്രെസിഡണ്ട് പ്രെസയെ താരത്തിന്റെ ഏജന്റ് കയ്യേറ്റം ചെയ്തത് വരെ നീണ്ട വലിയ നാടകങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്.

എട്ട് മില്യൺ യൂറോയാണ് റയോ വയ്യക്കാനോ കൈമാറ്റ തുകയായി നൽകുന്നത്. മൂന്ന് മില്യൺ ആഡ് ഓണായും ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് വർഷത്തെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനും സാധിക്കും. അതേ സമയം ട്രാൻസ്ഫർ വിൻഡോ തുറക്കുന്ന ജനുവരിയിൽ മാത്രമാണ് താരത്തിന് റയോ വയ്യക്കാനോ ജേഴ്‌സിയിൽ ഇറങ്ങാൻ സാധിക്കുക. മാഡ്രിഡ് യൂത്ത് ടീമുകളിലൂടെ വളർന്ന താരം വയ്യക്കാനോ ജേഴ്‌സയിൽ അറുപതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2017മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ആയിരുന്നു ഇത്. 2020ലാണ് എസ്പാന്യോളിൽ എത്തുന്നത്.

നിലവിൽ താരത്തെ എസ്പാന്യോൾ ടീമിൽ ഉൾപ്പെടുത്തുന്നില്ല. ബാഴ്‌സയിൽ നിന്നും ബ്രാത്വൈറ്റിനെ ടീമിൽ എത്തിക്കുകയും ചെയ്തിരുന്നു. ജനുവരി വരെ കളത്തിൽ ഇറങ്ങില്ല എന്നതിനാൽ താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങളും ഏകദേശം അവസാനിച്ചു.