മുൻ ലക്കി സ്റ്റാർ കണ്ണൂർ, സാൽഗോക്കർ താരം സക്കറിയാസ് അന്തരിച്ചു

മുൻ സാൽഗോക്കർ സ്ട്രൈക്കർ സക്കറിയാസ് ഫെർണാണ്ടസ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലാരുന്ന സക്കറിയാസിന് 78 വയസ്സായിരുന്നു. ഗോവക്കാരൻ ആണെങ്കിലും ലക്കി സ്റ്റാർ കണ്ണൂരിലൂടെയാണ് സക്കറിയാസ് ഫുട്ബോൾ കരിയർ ആരഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കണ്ണൂരിൽ താമസിച്ചിരുന്ന കാലത്തായുരുന്നു അദ്ദേഹം ലക്കി സോക്കറിൽ എത്തിയത്.

1965 വരെ സക്കറിയാസ് ലക്കി സോക്കറിൽ ഉണ്ടായിരുന്നു. അവിടെ നിന്ന് അദ്ദേഹം സാൽഗോക്കർ ക്ലബിലേക്ക് മാറി. സാൽഗോക്കറിനായി ഗംഭീര പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. 1965-66 സീസണിൽ ഗോവ സീനിയർ ഡിവിഷൻ ടോപ് സ്കോറർ ആയിരുന്നു. രണ്ട് വർഷങ്ങളിൽ ഗോവക്കായി സന്തോഷ് ട്രോഫിയും കളിച്ചിട്ടുണ്ട്‌. 1970ൽ ബന്ദോഡ്കർ ഗോൾഡ് ട്രോഫിയിൽ ബോംബെ ഗോവൻസിന് എതിരെ അഞ്ചു മിനുട്ടിനുള്ളിൽ ഹാട്രിക്ക് അടിച്ച് ഇന്ത്യൻ കായിക ലോകത്തിന്റെ ആകെ ശ്രദ്ധ സക്കറിയാസ് നേടിയിരുന്നു‌