സ്പാനിഷ് ഗോൾ കീപ്പർ പെപെ റൈന ഒഫീഷ്യലായി ആസ്റ്റൺ വില്ലയിലെത്തി. എ സി മിലാൻ താരമായ റൈനയെ ലോൺ അടിസ്ഥാനത്തിലാണ് പ്രീമിയർ ലീഗ് ടീം സ്വന്തമാക്കിയത്. അതേ സമയം എസി മിലാൻ റൈനക്ക് പകരം ബോസ്നിയൻ താരം ബെഗോവിചിനെ ടീമിലെത്തിച്ചു. 32 കാരനായ താരം ബൗണ്മൗതിലെ ആറ് മാസത്തെ ലോൺ സ്പെല്ലും ക്വാർബാഗിലെയും കഴിഞ്ഞാണ് ഇറ്റലിയിലേക്കെത്തുന്നത്. വില്ലയുടെ ഗോൾ കീപ്പറായ ടോം ഹീറ്റൺ സീസൺ മൊത്തം കളിക്കില്ല എന്ന് പരിക്കിനെ തുടർന്ന് മനസിലായിരുന്നു. എറെ പരിചയ സമ്പത്തുള്ള പെപെ റൈനയിൽ ആസ്റ്റൺ വില്ല എത്തിച്ചേരുകയായിരുന്നു.
എ സി മിലാനിൽ അവസാന രണ്ട് സീസണായി റൈന ഉണ്ടായിരുന്നു എങ്കിലും ആകെ 13 മത്സരങ്ങളിൽ മാത്രമെ റൈനയ്ക്ക് കളിക്കാൻ ആയിരുന്നുള്ളൂ. മിലാന്റെ ഒന്നാം നമ്പറായ ഡൊന്നരുമയ്ക്ക് ബാക്കപ്പായാണ് റൈനയെയും എത്തിച്ചിരുന്നത്. ബെഗോവിചിന് കോപ്പ ഇറ്റാലിയയിൽ തന്നെ അരങ്ങേറ്റം കുറിക്കാനുള്ള വഴി ഒരുങ്ങിട്ടുണ്ട്. ഡൊണ്ണരുമയുടെ പരിക്ക് കാരണം സ്പാളിനെതിരായ മത്സരത്തിൽ ബെഗോവിചാവും മിലാന്റെ വലകാക്കുക.