ഡെംബലെക്ക് വേണ്ടി പിഎസ്ജി നീക്കം; റിലീസ് ക്ലോസ് മൂന്ന് ദിവസത്തേക്ക് കൂടി

Nihal Basheer

20230728 201244
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്മാൻ ഡെംബലെയെ എത്തിക്കാൻ പിഎസ്ജി ശ്രമിച്ചേക്കുമെന്ന് സൂചനകൾ. താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ ഫ്രഞ്ച് ടീം ആരംഭിച്ചെന്ന് ആർഎംസി സ്പോർട്ടിനെ അധികരിച്ചു കൊണ്ട് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 31 വരെ താരത്തിന്റെ റിലീസ് ക്ലോസ് നിലവിൽ ഉള്ളതാണ് പിഎസ്ജി ഉന്നമിടുന്നത്. മുൻപ് താരവുമായി കരാർ പുതുക്കിയപ്പോൾ ജൂലൈ മാസം 50 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ഉണ്ടാവുമെന്ന് ബാഴ്‌സലോണ ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഇതുവരെ ടീമുകൾ തമ്മിലുള്ള ചർച്ചകളോ മറ്റ് നീകങ്ങളോ സജീവമായിട്ടില്ലന്ന് റോമാനോ സൂചിപ്പിച്ചു.
07 Ousmane Dembele
കിലിയൻ എമ്പാപ്പെയുടെ ട്രാൻസ്ഫർ മുന്നിൽ കാണുന്ന പിഎസ്ജി, മറ്റൊരു മുൻ നിര ഫ്രഞ്ച് താരത്തെ ടീമിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ്. അതേ സമയം ബാഴ്‌സലോണയുമായി പുതിയ കരാറിൽ ഒപ്പിടാനുള്ള നീക്കത്തിൽ ആണ് ഡെമ്പലെ എന്ന് കഴിഞ്ഞ വാരങ്ങളിൽ തന്നെ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സാവിക്ക് കീഴിൽ ഫോമും കോച്ചിനെ വിശ്വാസവും വീണ്ടെടുത്ത ഡെമ്പലെ ടീമിൽ തുടരാനാണ് താൽപര്യം പ്രകടപ്പിച്ചത്. അതേ സമയം താരവുമായുള്ള ചർച്ചകൾ പിഎസ്‌ജി മുന്നോട്ടു കൊണ്ടു പോയിട്ടുണ്ടെന്നാണ് ആർഎംസി സ്പോർടിന്റെ ഭാഷ്യം. എമ്പാപ്പെയുടെ സാഹചര്യം കൊണ്ടല്ല ഡെമ്പലെയെ എത്തിക്കാൻ ഫ്രഞ്ച് ടീം ശ്രമിക്കുന്നത് എന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ റിലീസ് ക്ലോസ് കാലാവധി അവസാനിക്കാൻ 3 ദിവസം മാത്രം ബാക്കി നിൽക്കെ ട്രാൻസ്ഫർ നീക്കം പിഎസ്ജി ശക്തമാക്കിയേക്കും.