വിൽഫ്രഡ് സാഹയെ എത്തിക്കാൻ പിഎസ്ജി; ഓഫറുമായി അൽ-നാസറും

Nihal Basheer

20230611 191856
Download the Fanport app now!
Appstore Badge
Google Play Badge 1

സീസണോടെ ക്രിസ്റ്റൽ പാലസ് വിടുന്ന മുന്നേറ്റ താരം വിൽഫ്രഡ് സാഹയെ എത്തിക്കാൻ പിഎസ്ജിയുടെ നീക്കം. ഫ്രീ ഏജന്റ് ആയി താരത്തെ എത്തിക്കാനുള്ള ഫ്രഞ്ച് ടീമിന്റെ നീക്കങ്ങൾ അടുത്ത വാരത്തോടെ ഫലം കാണുമെന്നാണ് സൂചന. സാഹക്കൊപ്പം മാർക്കസ് തുറാമിനെയും മുന്നേറ്റത്തിലേക്ക് എത്തിക്കാൻ പിഎസ്ജി ശ്രമിക്കുന്നുണ്ടെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട് ചെയ്യുന്നു. താരവും ഈ മാസത്തോടെ ഫ്രീ ഏജന്റ് ആയി മാറും. പിഎസ്ജി സാഹക്ക് നൽകുന്ന ഓഫറിനെ കുറിച്ചു സൂചനകൾ ലഭിച്ചിട്ടില്ല. ടീം ഡിറക്ടർ ഒകാമ്പോസ് സാഹയെ എത്തിക്കുന്നതിൽ പ്രത്യേക താൽപര്യം എടുക്കുന്നതായി ലെ പാരിസിയൻ സൂചിപ്പിച്ചു.
Zaha
അതേ സമയം സാഹക്ക് പിറകിൽ സൗദി ക്ലബ്ബ് അൽ നാസറും ഉള്ളതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് വർഷത്തെ കരാറും നാല്പത്തിയഞ്ചു മില്യൺ യൂറോ പ്രതിഫലവും അവർ താരത്തിന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ മുപ്പതുകാരന് യൂറോപ്പിൽ തന്നെ തുടരാനാണ് നിലവിൽ താത്പര്യമെന്നാണ് സൂചന. അതിനാൽ തന്നെ അൽ നാസർ ഓഫർ വന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും താരം ഇതുവരെ ഉറപ്പ് നൽകിയിട്ടില്ല. അടുത്ത വാരം പിഎസ്ജിയുമായി കൂടുതൽ ചർച്ച നടക്കുന്നതോടെ താരത്തിന്റെ ഭാവി വ്യക്തമാവും. ക്രിസ്റ്റൽ പാലസിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം ഒരിടക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നെങ്കിലും വീണ്ടും പാലസിലേക്ക് തന്നെ തിരിച്ചെത്തി.