ചൈനീസ് സൂപ്പർ ലീഗിലേക്ക് തിരികെയെത്തിക്കാനുള്ള അവസരം തനിക്ക് മുന്നിൽ ഉണ്ടെന്ന് ബാഴ്സലോണയുടെ ബ്രസീലിയൻ മിഡ്ഫീൽഡർ പൗളിഞ്ഞോ. തന്റെ പഴയ ക്ലബായ ഗ്വാങ്ഷൂവിൽ നിന്നും ഓഫറുകൾ ലഭിച്ചിട്ടുണ്ട് എന്നാണ് പൗളിഞ്ഞോ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ഗ്വാങ്ഷൂ എവർഗ്രാൻഡയിൽ നിന്ന് ബ്രസീലിയൻ താരം ബാർസയിൽ ചേർന്നത്, ക്യാമ്പ് നൂവിൽ മെച്ചപ്പെട്ട പ്രകടനമാണ് പൗളിഞ്ഞോ പുറത്തെടുത്തിരുന്നത്, 49 മത്സരങ്ങളിൽ 9 ഗോളുകളും പൗളിഞ്ഞോ സ്വന്തമാക്കിയിരുന്നു. എന്നാൽ വാൽവരെയുടെ ടീമിൽ സ്റ്റാർട്ടിങ് ഉറപ്പില്ലാത്തതാണ് ചൈനയിലേക്ക് തിരിച്ചു പോവുന്നതിനെ കുറിച്ച് പൗളിഞ്ഞോ ചിന്തിക്കുന്നത്.
“ചൈനയിൽ എന്റെ പഴയ ക്ലബിൽ നിന്നും വേറൊരു ക്ലബ്ബിൽ നിന്നും എനിക്ക് ഓഫർ ലഭിച്ചിട്ടുണ്ട്, എങ്കിലും ഞാൻ പോകുന്നുണ്ടെന്ന് ഉറപ്പില്ല, ബാഴ്സലോണയുമായി ഇതിനെ കുറിച്ച് സംസാരിക്കണം.” – ബെല്ജിയത്തിനോട് ഏറ്റ ക്വാർട്ടർ ഫൈനൽ പരാജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു പൗളിഞ്ഞോ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial