ലിവർപൂൾ യുവതാരം ക്ലബ് വിട്ട് ഫ്രാൻസിലേക്ക്

- Advertisement -

ലിവർപൂൾ യുവതാരം പെഡ്രോ ചിരിവെല ക്ലബ് വിടും. ഈ മാസം താരത്തിന്റെ കരാർ അവസാനിക്കുന്നതോടെ പെഡ്രോ ക്ലബ് വിടും എന്ന് ലിവർപൂൾ തന്നെ ഔദ്യോഗികമായി അറിയിച്ചു. ഫ്രഞ്ച് ലീഗ് ക്ലബായ നാന്റെസിലേക്ക് ആയിരുന്നു പെഡ്രോ പോവുക. താരം അവരുമായി കരാറിൽ എത്തി. അവസാന ഏഴു വർഷമായി ലിവർപൂളിനൊപ്പം ഉള്ള താരമാണ് പെഡ്രോ. എന്നാൽ ലിവർപൂൾ സീനിയർ ടീമിൽ അധികം അവസരം ലഭിച്ചിട്ടില്ല.

ആകെ 11 മത്സരങ്ങൾ മാത്രമെ ലിവർപൂളിന്റെ സീനിയർ ടീമിനായി പെഡ്രോ കളിച്ചിട്ടുള്ളൂ. 2015ൽ ബോർഡെക്സിനെതിരായ യൂറോപ്പ ലീഗിൽ ആയിരുന്നു പെഡ്രോയുടെ അരങ്ങേറ്റം. ഈ സീസണിൽ ലിവർപൂളിനു വേണ്ടി ആറു മത്സരങ്ങൾ കളിച്ചിരുന്നു.

Advertisement