കമൽ പ്രീത് സിംഗിന്റെ ഒഡീഷ എഫ് സിയിലേക്കുള്ള വരവും ഔദ്യോഗികമായി

- Advertisement -

പുതിയ ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ഒഡീഷ എഫ് സി മറ്റൊരു മികച്ച സൈനിംഗ് കൂടെ പൂർത്തിയാക്കിയിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന്റെ യുവതാരമായ കമൽ പ്രീത് സിംഗിനെ ഒഡീഷ എഫ് സി രണ്ടു വർഷത്തെ കരാറിലാണ് സ്വന്തമാക്കിയിരിക്കുന്നത്. വലിയ ട്രാൻസ്ഫർ തുക നൽകിയാണ് താരത്തെ ഒഡീഷ സ്വന്തമാക്കിയത്. ഒരു വർഷത്തെ കരാർ കൂടെ കമൽ പ്രീതിന് ഈസ്റ്റ്ബംഗാളിൽ ബാക്കിയുണ്ടായിരുന്നു.

രണ്ടു സീസൺ മുമ്പ് മിനേർവയെ ഐലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് കമൽ പ്രീത്. റൈറ്റ് ബാക്ക് പൊസിഷനിൽ ആണ് താരം കളിക്കുന്നത്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് കമൽ പ്രീത്. ഇന്ത്യയുടെ അണ്ടർ 16, അണ്ടർ 19 ടീമുകൾക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement