പീറ്റർ ഹോഗ് ഇനി ഫ്രാങ്ക്ഫർടിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിലേക്കുള്ള നീക്കം പീറ്റർ ഹോഗ് പൂർത്തിയാക്കി. താരത്തെ കൈമാറ്റം ചെയ്തതായി എ സി മിലാൻ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. നോർവേ ഇന്റർനാഷണൽ മിലാനിലെ ഒരു മികച്ച സീസണ് ശേഷമാണ് ജർമ്മനിയിലേക്ക് നീങ്ങുന്നത്. ഫ്രാങ്ക്ഫർടിൽ താരം ആദ്യം ലോണിൽ ആകും കളിക്കുക. അതിനു ശേഷം താരം അവിടെ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും.

21-കാരൻ കഴിഞ്ഞ സീസണിൽ 24 മത്സരങ്ങൾ മിലാനായി കളിച്ചിരുന്നു. അഞ്ച് ഗോളുകൾ നേടി, ഒരു അസിസ്റ്റും സംഭാവന നൽകി. ഹോഗിനായി സീരി എ ക്ലബ്ബുകളായ ഉദിനീസ്, ടോറിനോ എന്നിവരും രംഗത്തുണ്ടായിരുന്നു.