വരാനെക്ക് ഇന്ന് മെഡിക്കൽ, നാളെ ഔദ്യോഗിക പ്രഖ്യാപനം

Img 20210717 110530
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ സെന്റർ ബാക്ക് റാഫേൽ വരാനെ മാഞ്ചസ്റ്ററിൽ ഇന്ന് മെഡിക്കൽ പൂർത്തിയാക്കും. താരം കഴിഞ്ഞ ആഴ്ച തന്നെ മാഞ്ചസ്റ്ററിൽ എത്തിയിരുന്നു എങ്കിലും ഇന്നാണ് ക്വാരന്റൈൻ പൂർത്തിയാക്കിയത്. ഇന്ന് കൊറോണ പരിശോധന നടത്തിയ ശേഷം വരാനെക്ക് ക്വാരന്റൈനിൽ നിന്ന് പുറത്ത് വരാൻ ആകും. താരം നാളെ മുതൽ ടീമിനൊപ്പം പരിശീലനം നടത്താൻ ആഗ്രഹിക്കുന്നുണ്ട്‌.

അതുകൊണ്ട് തന്നെ നാളെ തന്നെ കരാർ ഒപ്പുവെക്കാൻ വരാനെ ആഗ്രഹിക്കുന്നു. ഇന്ന് മെഡിക്കൽ പൂർത്തിയാക്കുക ആണെങ്കിൽ ഇന്ന് തന്നെ വരാനെ അനൗൺസ്മെന്റ് വീഡിയോ ഷൂട്ട് ചെയ്യും. നാളെ ഔദ്യോഗിക പ്രഖ്യാപനവും വരും. ലീഡ്സ് യുണൈറ്റഡിന് എതിരായ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഇറങ്ങാൻ ആണ് താരം ശ്രമിക്കുന്നത്.

Previous articleജോൺ സ്റ്റോൺസിന് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ
Next articleപീറ്റർ ഹോഗ് ഇനി ഫ്രാങ്ക്ഫർടിൽ