മിലാന്റെ പീറ്റർ ഹോഗ് ഫ്രാങ്ക്ഫർടിലേക്ക്

Newsroom

ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിലേക്കുള്ള നീക്കം പീറ്റർ ഹോഗ് ഉടൻ പൂർത്തിയാക്കും. താരം മത ഡിക് നായി ജർമ്മനിയിലേക്ക് യാത്ര തിരിച്ചതായി നോർവീജിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. നോർവേ ഇന്റർനാഷണൽ മിലാനിലെ ഒരു സീസണ് ശേഷമാണ് ജർമ്മനിയിലേക്ക് നീങ്ങുന്നത്. ഫ്രാങ്ക്ഫർടിൽ താരം മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും.

21-കാരൻ കഴിഞ്ഞ സീസണിൽ 24 മത്സരങ്ങൾ മിലാനായി കളിച്ചു. അഞ്ച് ഗോളുകൾ നേടി, ഒരു അസിസ്റ്റും സംഭാവന നൽകി. ഹോഗിനായി സീരി എ ക്ലബ്ബുകളായ ഉദിനീസ്, ടോറിനോ എന്നിവരും രംഗത്തുണ്ടായിരുന്നു.