പുതിയ ഓഫറുകൾ തനിക്ക് മുന്നിൽ വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബാഴ്‌സ ക്യാപ്റ്റൻ സെർജിയോ ബുസ്ക്വറ്റ്‌സ്. ഒരു സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. എന്നാൽ നിലവിൽ സമീപിച്ചിട്ടുള്ള ടീമുകൾ എല്ലാം യൂറോപ്പിന് പുറത്തുള്ളതാണെന്ന് താരം സമ്മതിച്ചു. ബാഴ്‌സലോണയിൽ തന്റെ പകരക്കാരനാവാൻ പോന്ന താരങ്ങൾ ആരൊക്കെയെന്നും ബുസ്ക്വറ്റ്സ് ചൂണ്ടിക്കാണിച്ചു. ഒരിക്കൽ ബാഴ്‌സലോണയിലേക്ക് തന്നെ തിരിച്ചു വരാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. ബുസ്ക്വറ്റ്സിന് വേണ്ടി സൗദി ക്ലബ്ബുകൾ നീക്കം തുടരുകയാണെന്ന് ഫാബ്രിസിയോ റൊമാനോയും സൂചിപ്പിച്ചു.
റോഡ്രി, സുബിമെന്റി, നിക്കോ ഗോണ്സാലസ് എന്നിവരെയാണ് ബുസ്ക്വറ്റ്സ് തന്റെ സ്ഥാനത്ത് ബാഴ്‌സയിൽ എത്താൻ ആഗ്രഹമുള്ളതായി പറഞ്ഞത്. റോഡ്രി തന്നെയാണ് ഏറ്റവും ചേർന്ന താരമെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് പ്രവർത്തികമാകിലെന്ന് താരവും ഉറപ്പിച്ചു പറഞ്ഞു. സുബിമേന്റിയുടെ മത്സരങ്ങൾ നിരീക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ ബുസ്ക്വറ്റ്സ് താരത്തിന് ബാഴ്‍സയിൽ കളിക്കാനുള്ള നിലവാരം ഉണ്ടെന്നും ചൂണ്ടിക്കാണിച്ചു. എന്നാൽ വീണ്ടും സാമ്പത്തിക പ്രശ്നങ്ങൾ തലപൊക്കും, “നിക്കോക് ക്ലബ്ബിനെ നല്ല പോലെ അറിയാം. അടുത്തിടെ നിക്കോക് പലകാരണങ്ങൾ മൂലം കളത്തിൽ തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിലും താരത്തിന് ഇനിയും ഉയരാൻ സാധിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട്. വളരെ പ്രതിഭാധനനായ താരമാണ്. അതിലുപരി ബാഴ്‌സയിൽ തന്നെ കളിച്ചു വളർന്ന താരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കണം എന്നാണ് തന്റെ അഭിപ്രായം”. ബുസ്ക്വറ്റ്സ് പറഞ്ഞു.
Download the Fanport app now!