പി എസ് വി ഐന്തോവന്റെ ഐവറി കോസ്റ്റ് താരം ഇബ്രാഹീം സങാരെയെ ടീമിൽ എത്തിച്ച് നോട്ടിങ്ഹാം ഫോറെസ്റ്റ്. ആഡ് ഓണുകൾ അടക്കം മുപ്പത്തിയഞ്ച് മില്യൺ യൂറോ ആണ് പ്രിമിയർ ലീഗ് ടീം ഈ ഡിഫെൻസിവ് മിഡ്ഫീൽഡർക്ക് വേണ്ടി മുടക്കിയിരിക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. പുതിയ താരങ്ങൾ ആയ വ്ലാക്കോദിമോസ്, ഹുഡ്സൻ ഒഡോയി എന്നിവർ ഉടനെ ടീമിനോടൊപ്പം ചേരും. കഴിഞ്ഞ തവണ എന്ന പോലെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ഒരു പിടി പുതിയ താരങ്ങളെ ടീമിൽ എത്തിച്ചിരിക്കുകയാണ് നോട്ടിങ്ഹാം.
ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് തിളങ്ങാൻ കഴിയുന്ന സങാരെ, ടോളുയീസെയിലൂടെയാണ് സീനിയർ കരിയർ ആരംഭിക്കുന്നത്. 2020ൽ പി എസ് വിയിൽ എത്തി. ഐവറി കോസ്റ്റ് ദേശിയ ടീമിലും സ്ഥിര സാന്നിധ്യം ആണ്. ഗോളുകൾ കണ്ടെത്തുന്നതിലും മിടുക്കനായ താരം കഴിഞ്ഞ സീസണിൽ 8 തവണ ക്ലബ്ബിന് വേണ്ടി വല കുലുക്കി. നേരത്തെ ഫ്ലോറെന്റിനൊ ലൂയിസ്, വിൽമാർ ബാരിയോസ് എന്നിവർക്ക് വേണ്ടിയും നോട്ടിങ്ഹാം നീക്കം നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഐവറി കോസ്റ്റ് താരത്തിലേക്ക് നോട്ടിങ്ഹാം എത്തുന്നത്. 2028വരെയുള്ള കരാർ സങാരെ ഒപ്പുവെച്ചിരിക്കുന്നത്.
Download the Fanport app now!