ജർമ്മൻ യുവതാരത്തെ ടീമിലെത്തിച്ച് ബയേർ ലെവർകൂസൻ

Jyotish

ജർമ്മൻ യുവതാരമായ നദീം അമീരിയെ സ്വന്തമാക്കി ബയേർ ലെവർകൂസൻ. ഹോഫെൻഹെയിമിൻ നിന്നാണ് ജർമ്മൻ അണ്ടർ 21 താരത്തെ ലെവർകൂസൻ ടീമിലെത്തിച്ചത്. 5 വർഷത്തെ കരാറിലാണ് നദീം ടീമിലെത്തിയത്. ഹോഫൻഹെയിം അക്കാദമി താരമായ നദീം അമീരി കെരീം ഡെമിർബേയ്ക്ക് പിന്നാലെയാണ് ഹോഫൻഹെയിമിൽ നിന്നും ലെവർകൂസനിൽ എത്തുന്നത്.

യൂറോപ്യൻ അണ്ടർ 21 ചാമ്പ്യൻഷിപ്പിൽ ജർമ്മനിക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പായിരുന്നു ജർമ്മൻ ടീം. ബേ അറീനയിലേക്കെത്തുന്ന നാലാം താരമാണ് അമീരി. ഡെമിർബേ, മുൻ പിഎസ്ജി അറ്റാക്കർ മൗസ ഡയാബി, മുൻ അയാക്സ് ലെഫ്റ്റ് ബാക്ക് ഡേലി സിങ്ക്ഗ്രേവൻ എന്നിവരും ലെവർകൂസനിലേക്കെത്തിയിരുന്നു.