യുവന്റസിന്റെ 10 പോയിന്റ് കുറച്ചു, ലാസിയോ ചാമ്പ്യൻസ് ലീഗിലേക്കും

Newsroom

Picsart 23 05 23 00 51 43 154

യുവന്റസിന് എതിരായ നടപടി ഉറപ്പായി. നിലവിലെ സീരി എ സീസണിൽ നിന്ന് യുവന്റസിന്റെ 10 പോയിന്റ് പിഴയായി കുറച്ചിരിക്കുകയാണ്‌. ഇതോടെ ലാസിയോ ചാമ്പ്യൻസ് ലീഗിന് ഔദ്യോഗികമായി യോഗ്യത നേടി. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾ ആണ് ഇനു തീരുമാനം ആകേണ്ടത്.

Picsart 23 05 23 00 51 57 947

പുതിയ നടപടിയോടെ യുവന്റസ് 59 പോയിന്റിലേക്ക് താഴ്ന്നു. രണ്ടാമത് ഉണ്ടായിരുന്ന അവർ ഏഴാം സ്ഥാനത്തേക്ക് പടിയിറങ്ങുകയും ചെയ്തു. അഞ്ചാം സ്ഥാനത്തുള്ള അറ്റലാന്റയേക്കാൾ ഏഴ് പോയിന്റ് വ്യത്യാസം ഉള്ള ലാസിയോ 68 പോയിന്റുമായി ഇതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു.

ഇന്റർ, മിലാൻ, അറ്റലാന്റ, റോമ , യുവന്റസ് എന്നിവർക്ക് ഇപ്പോഴും ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യതകൾ ഉണ്ട്.