മോസസ് മിലാനിൽ എത്തി, ഇന്ന് ഇന്ററുമായി കരാർ ഒപ്പുവെക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് മറ്റൊരു താരത്തെ കൂടെ ഇന്റർ മിലാൻ സ്വന്തമാക്കിയിരിക്കുകയാണ്. ചെൽസി താരം വിക്ടർ മോസസ് ആണ് ഇന്ന് ഇന്റർ മിലാനുമായി കരാർ ഒപ്പുവെക്കുക. താരം മെഡിക്കൽ പൂർത്തിയാക്കാനായി മിലാനിൽ എത്തി. ടർക്കിഷ് ക്ലബ്ബ് ഫെനർബചെയിൽ ലോണിൽ കളിക്കുകയായിരുന്നു മോസസ് ഇതുവരെ. ലോണിൽ നിന്ന് തിരികെ വിളിച്ചാണ് താരത്തെ ഇപ്പോൾ ചെൽസി ഇന്ററിലേക്ക് വിടുന്നത്.

ആദ്യം ആറു മാസത്തെ ലോണിലും പിന്നീട് സ്ഥിര കരാറിൽ സ്വന്തമാക്കാനും ആകും ഇന്ററിന്റെ തീരുമാനം. 2016-2017 സീസണിൽ നിലവിലെ ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടേ ചെൽസി പരിശീലകനായിരിക്കെ മോസസ് ആയിരുന്നു ടീമിലെ ഒന്നാം നമ്പർ റൈറ്റ് വിങ് ബാക്ക്. അന്ന് അവരുടെ കിരീട നേട്ടത്തിൽ നിർണായക പങ്കാണ് അപ്രതീക്ഷിതമായി ടീമിൽ ഇടം നേടിയ മോസസ് വഹിച്ചത്‌. ഈ ബന്ധം തന്നെയാണ് താരത്തെ ഇന്ററിലേക്ക് എത്തിക്കുന്നത്.

Previous articleവീനസിനെ വീണ്ടും വീഴ്ത്തി 15 കാരി കൊക്കോ ഗോഫ്
Next articleഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു, പ്രജനേഷ് പുറത്ത്