ഡ്രൈസ് മെർടൻസ് തുർക്കിയിലേക്ക് പോകാൻ സാധ്യത

20220804 214632

നപോളിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ആയിരുന്ന ഡ്രൈസ് മെർടെൻസ് ഇനി തുർക്കിയിൽ കളിക്കാൻ സാധ്യത. ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് മെർടൻസ് ഗലറ്റസറെയിലേക്ക് പോകുമെന്നാണ് സൂചന. ഗലറ്റസറെയെ കൂടാതെ ഒളിമ്പിക് മാഴ്സയും മെർടൻസിനായി രംഗത്ത് ഉണ്ട്. ഇറ്റലിയിൽ നിന്ന് ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും നാപോളിയോടുള്ള സ്നേഹം കൊണ്ട് താരം ഇറ്റലി വിടാൻ തീരുമാനിക്കുക ആയിരുന്നു.

കഴിഞ്ഞ ഒൻപത് വർഷമായി നപോളിക്ക് ഒപ്പം മെർടെൻസ് ഉണ്ട്. 2013ൽ പി എസ് വി ഐന്തോവനിൽ നിന്നാണ് സീരി എയിലേക്ക് താരം എത്തിയത്. നൂറ്റിനാൽപതിയെട്ടു ഗോളുകളുമായി നാപോളിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ആണ് മെർടൻസ്. 35കാരനായ മെർടൻസ് കഴിഞ്ഞ സീസണിൽ നാപ്പോളിക്കായി 37 മത്സരങ്ങളിൽ നിന്ന് 13 തവണ ഗോൾ നേടിയിരുന്നു.

Story Highlight: MERTENS CLOSING ON GALATASARAY