മെൻഡി ചെൽസി വിടാൻ സാധ്യത

Newsroom

Picsart 23 05 12 15 00 37 275
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ ഷോട്ട്-സ്റ്റോപ്പർ എഡ്വാർഡ് മെൻഡി ഈ സീസണിന്റെ അവസാനത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിനോട് വിടപറയും. ക്ലബ് വിടാൻ ഒരുങ്ങുന്ന മെൻഡി ഇപ്പോൾ ഒരു നല്ല ഓഫർ കാത്തിരിക്കുകയാണ്. ചെൽസി ഇതുവരെ പുതിയ മാനേജറെ തീരുമാനിച്ചിട്ടില്ല എങ്കിലും മെൻഡി ക്ലബ് വിടാൻ തന്നെ ആണ് ആഗ്രഹിക്കുന്നത്. സെലക്ഷനിൽ കെപയുടെ പിറകിലായ മെൻഡി ഇംഗ്ലണ്ടിൽ തന്നെ തുടരാൻ ശ്രമിക്കുന്നുണ്ട്.

Picsart 23 05 12 15 00 24 895

കഴിഞ്ഞ ആഴ്ച, മെൻഡി , പ്രശസ്ത കായിക ഏജൻസിയായ ലിയാൻ സ്പോർട്സുമായി ഒപ്പുവച്ചിരുന്നു. പ്രഗത്ഭ ഫുട്ബോൾ ഏജന്റായ ഫാലി റമദാനി ആണ് ഇപ്പോൾ മെൻഡിയുടെ ഏജന്റ്. ചെൽസിയിൽ ചേർന്നതിന് ശേഷമുള്ള മെൻഡിയുടെ മികച്ച പ്രകടനങ്ങൾ കാണാൻ ആയിരുന്നു എങ്കിലും അവസാന രണ്ടു സീസണുകൾ സംഭവിച്ച പല കാര്യങ്ങളും താരത്തെ ക്ലബിൽ നിന്ന് അകറ്റുക ആയിരുന്നു. അടുത്ത സീസണിൽ യുവ ഗോൾകീപ്പർ സൊൽനിന കൂടെ ചെൽസിയിൽ ഉണ്ടാകും എന്നതിനാൽ അവർക്ക് മെൻഡി പോയാലും പകരക്കാരെ സൈൻ ചെയ്യേണ്ടി വരില്ല.