പി എസ് ജി എംബപ്പെയെ വിൽക്കും എന്ന് ഇന്ന് വ്യക്തമാക്കിയതോടെ എംബപ്പെ എവിടേക്ക് പോകും എന്നുള്ള ചർച്ചകൾ സജീവമാവുകയാണ്. എംബപ്പെ റയൽ മാഡ്രിഡിൽ തന്നെയാണ് പോകാൻ ആഗ്രഹിക്കുന്നത്. റയൽ അല്ലാതെ വേറെ ഒരു ക്ലബും എംബപ്പെയുടെ മനസ്സിൽ ഇല്ല. എന്നാൽ ററ്റൽ മാഡ്രിഡ് ഇതുവരെ പി എസ് ജിയുമായി ഒരു ചർച്ചയു നടത്തിയിട്ടില്ല. എംബപ്പെയെ ഇപ്പോൾ പ്രീസീസൺ സ്ക്വാഡിൽ നിന്ന് പുറത്താക്കിയ പി എസ് ജി താരം കരാർ പുതുക്കാതെ ഇനി ക്ലബിനായി കളിക്കില്ല എന്ന നിലപാടിലാണ് ഉള്ളത്.
ഇംഗ്ലണ്ടിൽ നിന്ന് രണ്ട് ക്ലബുകൾ എംബപ്പെയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിൽ ഒരു ക്ലബ് ചെൽസി ആണ്. രണ്ടാമാത്തെ ക്ലബ് ഏതാണെന്ന് വ്യക്തമല്ല. ചില യൂറോപ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം എംബപ്പെയ്ക്ക് ആയി രംഗത്തുള്ള ഒരു ക്ലബ് അൽ ഹിലാൽ ആണ്. അൽ ഹിലാൽ എംബപ്പെക്ക് ആയി ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും വലിയ ബിഡ് തയ്യാറാക്കിയിട്ടുണ്ട്. പി എസ് ജിക്ക് ട്രാൻസ്ഫർ ഫീ ആയി 200 മില്യൺ യൂറോ വരെ നൽകാൻ അൽ ഹിലാൽ ഒരുക്കമാണ്.
എംബപ്പെക്ക് പ്രതിവർഷം 400 മില്യൺ വേതനമായി നൽകാനും അവർ തയ്യാറാണ്. എന്നാൽ എംബപ്പെക്ക് സൗദി അറേബ്യയിലേക്ക് വരാൻ താല്പര്യം ഉണ്ട് എന്ന് ഉറപ്പായാൽ മാത്രമേ അൽ ഹിലാൽ പി എസ് ജിയെ സമീപിക്കുകയുള്ളൂ എന്നും റിപ്പോർട്ടുകൾ പറയുന്നു.