ഡിയോങ്ങ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു

20220610 172105

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രധാന ടാർഗറ്റായ ഡിയോങ്ങിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മെല്ലെ വിജയിക്കുകയാണ്. ഡിയോങ്ങും മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ചർച്ചയിൽ താരം യുണൈറ്റഡിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിയോങ്ങിനെ അവരുടെ മുഖ്യ താരമാക്കി മാറ്റാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എറിക് ടെൻ ഹാഗ് ഡിയോങ്ങിനെ ഇഷ്ട പൊസിഷൻ ആയ ഹോൾഡിങ് മിഡ്ഫീൽഡർ റോളിൽ കളിപ്പിക്കാം എന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
20220515 133516
ബാഴ്സലോണക്ക് മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഓഫർ ഉടൻ വെക്കും. 65 മില്യണും ആഡ് ഓൺ ആയി 15 മില്യൺ നൽകാനുമാണ് യുണൈറ്റഡിന്റെ തീരുമാനം. ഈ ഓഫർ ബാഴ്സലോണ അംഗീകരിക്കുമോ എന്നതാണ് ഏവരും നോക്കുന്നത്. ബാഴ്സലോണക്ക് ഡിയോങ്ങിനെ വിറ്റാൽ മാത്രമെ പുതിയ താരങ്ങളെ വാങ്ങാൻ ആവുകയുള്ളൂ. അത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നുണ്ട്.

24കാരനായ ഡിയോങ് 2019 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉണ്ട്.