റോഷൻ സിങിന്റെ കൈവിടാതെ ബെംഗളൂരു, 2026വരെ താരം ബെംഗളൂരുവിൽ തന്നെ

Img 20220610 182039

ഐ എസ് എല്ലിലെ മികച്ച യുവതാരങ്ങളിൽ ഒരാളായ നവോറം റോഷൻ സിങിനെ ബെംഗളൂരു എഫ് സി നിലനിർത്തും. 23കാരനായ റോഷന് 2026വരെയുള്ള കരാർ ബെംഗളൂരു എഫ് സി നൽകിയിരിക്കുകയാണ്. താരം പുതിയ കരാർ ഒപ്പുവെച്ചതായി ബെംഗളൂരു ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 2017 മുതൽ ബെംഗളൂരു റിസേർവ്സിന് ഒപ്പം റോഷൻ സിങ് ഉണ്ട്. ഒരു സീസണിൽ ലോണിൽ ഇന്ത്യൻ ആരോസിനായും റോഷൻ കളിച്ചിട്ടുണ്ട്.

2019ൽ ആയിരുന്നു റോഷൻ ബെംഗളൂരു എഫ് സി സീനിയർ ടീമിനായി അരങ്ങേറ്റം നടത്തിയത്‌. ഇപ്പോൾ ബെംഗളൂരു എഫ് സി സീനിയർ ടീമിലെ സ്ഥിരാംഗമാണ്. ഇന്ത്യൻ ദേശീയ ടീമിനായും റോഷൻ ഇപ്പോൾ കളിക്കുന്നുണ്ട്‌. കഴിഞ്ഞ ഐ എസ് എൽ സീസണിൽ റോഷൻ 17 മത്സരങ്ങൾ കളിച്ചിരുന്നു. ഒരു ഗോളും 7 അസിസ്റ്റും സംഭാവന ചെയ്യാൻ താരത്തിനായിരുന്നു‌