പ്രതിരോധത്തിന് കരുത്തായി യുവതാരത്തെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ക്രിസ്റ്റൽ പാലസിന്റെ യുവ ഡിഫൻഡർ വാൻ ബിസാകയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചു. അഞ്ച് വർഷത്തെ കരാറിലാണ് ആരോൺ വാൻ ബിസാക ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. 50 മില്യണോളം നൽകിയാണ് യുവ റൈറ്റ് ബാക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഡിഫൻഡർക്കായി ഇത്ര തുക ചിലവഴിക്കുന്നത് ആദ്യമാണ്. കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസിനായി വാൻ ബിസാക നടത്തിയ പ്രകടനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ക്രിസ്റ്റൽ പാലസിന്റെ അക്കാദമി താരമാണ് ആരോൺ വാൻ ബിസാക. 21കാരനായ ബിസാക 11 വയസ്സു മുതൽ ക്രിസ്റ്റൽ പാലസ് അക്കാദമിയിൽ ഉള്ള താരമാണ് ബിസാക. ഇംഗ്ലണ്ട് അണ്ടർ 21 ടീമിലും മികച്ച പ്രകടനം ബിസാക നടത്തിയിരുന്നു.

Previous articleലാംപാർഡ് ചെൽസിയിൽ വിജയം കാണുമെന്ന് വില്യൻ
Next articleലോര്‍ഡ്സില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ