ലാംപാർഡ് ചെൽസിയിൽ വിജയം കാണുമെന്ന് വില്യൻ

Photo: SkySports

ചെൽസിയിൽ പരിശീലകനായി ഫ്രാങ്ക് ലാംപാർഡ് എത്തിയാൽ വിജയം കൈവരിക്കുമെന്ന് ചെൽസി താരം വില്യൻ. കഴിഞ്ഞ ദിവസമാണ് ലാംപാർഡ് നിലവിൽ പരിശീലിപ്പിക്കുന്ന ടീമായ ഡെർബി കൗണ്ടി ചെൽസിയുമായി സംസാരിക്കാൻ അനുവാദം നൽകിയിരുന്നു. ചെൽസി പരിശീലകനായിരുന്ന മൗറിസിയോ സരി യുവന്റസിലേക്ക് പോയതോടെയാണ് ചെൽസി പുതിയ പരിശീലകനെ തേടി ഇറങ്ങിയത്.

ചെൽസിയിൽ വില്യനും ലാംപാർഡും ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുണ്ട്. പരിശീലക രംഗത്ത് ഒരു വർഷത്തെ അനുഭവം മാത്രമാണ് ലാംപാർഡിന് ഉള്ളതെങ്കിലും ലാംപാർഡിന് മികച്ച പരിശീലകനാവാനുള്ള കഴിവ് ഉണ്ടെന്നും വില്യൻ പറഞ്ഞു. എന്നാൽ ലാംപാർഡ് ചെൽസി പരിശീലകനാവുമോ എന്ന് തനിക്ക് അറിയില്ലെന്നും വില്യൻ പറഞ്ഞു. ലാംപാർഡിനെ ക്ലബ് ചെൽസിയിൽ എത്തിച്ചാൽ താൻ സ്വാഗതം ചെയ്യുമെന്നും വില്യൻ പറഞ്ഞു.

“ലാംപാർഡ് മികച്ച ഒരു കളിക്കാരനായിരുന്നു, മികച്ച വ്യക്തികൂടിയാണ് അദ്ദേഹം. പരിശീലകനെന്ന നിരയിൽ ലാംപാർഡ് ഒരു തുടക്കാരൻ ആണെന്നും എന്നാൽ പരിശീലകനെന്ന നിലയിൽ വിജയം കൈവരിക്കാനുള്ള കഴിവ് ലാംപാർഡിന് ഉണ്ട്.” വില്യൻ പറഞ്ഞു . ബ്രസീലിന്റെ കൂടെ കോപ്പ അമേരിക്ക സെമി ഫൈനലിന് തയ്യാറെടുക്കുകയാണ് വില്യൻ.

Previous articleജയിച്ച് മുന്നേറുവാന്‍ പാക്കിസ്ഥാന്‍, അട്ടിമറിയ്ക്കായി അഫ്ഗാനിസ്ഥാന്‍, ടോസ് അറിയാം
Next articleപ്രതിരോധത്തിന് കരുത്തായി യുവതാരത്തെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്