ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ യുവതാരങ്ങളെ സൈൻ ചെയ്യുന്ന തിരക്കിലാണ്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഉറുഗ്വേയിൽ നിന്ന് ഫകുണ്ടോ പെൽസ്ട്രിയെയും അറ്റലാന്റയിൽ നിന്ന് അമദ് ദിയാലോയെയും സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുതായി ഇക്വഡോറിലെ ഒരു അത്ഭുത ടാലന്റിനെയാണ് സ്വന്തമാക്കുന്നത്. 19കാരനായ മധ്യനിര താരം മോസസ് കൈസേദൊ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്.
ഇപ്പോൾ ഇക്വഡോർ ക്ലബായ ഇൻഡിപെൻഡൻഡ് ദെൽ വലെയ്ക്ക് വേണ്ടിയാണ് കൈസെദോ കളിക്കുന്നത്. 6 മില്യൺ നൽകിയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സൈൻ ചെയ്യുക. താരത്തിന്റെ വർക്ക് പെർമിറ്റ് ശരിയാക്കാൻ ഉള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അതിനു ശേഷംക ഔദ്യോഗിക പ്രഖ്യാപനം എത്തും. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അന്റോണിയോ വലൻസിയയുടെ അഭിപ്രായം ഈ ട്രാൻസ്ഫറിൽ യുണൈറ്റഡ് തേടിയിരുന്നു. ഇതിനകം തന്നെ ഇക്വഡോർ ദേശീയ ടീമിനായി നാലു മത്സരങ്ങൾ കൈസെദോ കളിച്ചിട്ടുണ്ട്.