2021ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടാൻ ആകും എന്ന് ബ്രൂണൊ ഫെർണാണ്ടസ്

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 2021ൽ കിരീടം നേടാൻ ആകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ്. താൻ ഇവിടെ എത്തിയതിന് ശേഷമുള്ള ഒരു വർഷം തനിക്ക് ഗംഭീരമായിരുന്നു. കിരീടം ഒഴികെ എല്ലാം സന്തോഷകരമാണ്. ഈ ടീമിന് 2021ൽ കിരീടം നേടാൻ ആകും എന്നും അതാണ് പ്രധാന ലക്ഷ്യം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

ഗോളുകളും അസിസ്റ്റും കൂടുതൽ നേടാൻ കഴിയുന്നത് ഈ ക്ലബിൽ ആയതു കൊണ്ടാണ്. ഇവിടെ അത്രം മികച്ച താരങ്ങളാണ് ഉള്ളത്. അതുകൊണ്ട് ഗോളുകളും അസിസ്റ്റും നേടുക എളുപ്പമാണെന്നും പോർച്ചുഗീസ് താരം പറഞ്ഞു. ഈ സീസൺ അവസാനിക്കുമ്പോൾ മത്സരങ്ങളെക്കാൾ ഗോളും അസിസ്റ്റും ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹം. ബ്രൂണോ പറഞ്ഞു. ആരാധകർക്ക് സന്തോഷം നൽകുകയാണ് എപ്പോഴും ലക്ഷ്യം എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ലോകത്തെ ഏറ്റവും വലിയ ക്ലബ് എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

Previous articleഇക്വഡോറിലെ അത്ഭുത താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്
Next articleട്രിപ്പിയർക്ക് 10 ആഴ്ച ഫുട്ബോളിൽ നിന്ന് വിലക്ക്