ടി20 റാങ്കിങ്ങിൽ കെ.എൽ രാഹുൽ മൂന്നാം സ്ഥാനത്ത് തന്നെ, വിരാട് കോഹ്‌ലിക്ക് സ്ഥാനക്കയറ്റം

ഐ.സി.സിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് തുടർന്ന് ഇന്ത്യൻ ഓപണർ കെ.എൽ രാഹുൽ. അതെ സമയം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി റാങ്കിങ് പട്ടികയിൽ ഏഴാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. കെ.എൽ രാഹുലും വിരാട് കോഹ്‌ലിയും മാത്രമാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തിയ ഇന്ത്യൻ താരങ്ങൾ. കൂടാതെ ഐ.സി.സിയുടെ ടി20 ബൗളിംഗ്, ഓൾറൗണ്ടർ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഒരു ഇന്ത്യൻ താരം പോലും സ്ഥാനം പിടിച്ചിട്ടില്ല.

915 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് താരം ഡേവിഡ് മലൻ ആണ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. 820 റേറ്റിംഗ് പോയിന്റുമായി പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം രണ്ടാം സ്ഥാനത്തും 816 റേറ്റിംഗ് പോയിന്റുമായി കെ.എൽ രാഹുൽ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ബൗളർമാരിൽ 736 റേറ്റിംഗ് പോയിന്റുമായി അഫ്ഗാൻ താരം റഷീദ് ഖാൻ ആണ്‌ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് അഫ്ഗാൻ ബൗളർ മുജീബുറഹ്മാനും മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം റഷീദ് ഖാനുമാണ് ഉള്ളത് ഓൾറൗണ്ടർമാരുടെ പട്ടികയിൽ അഫ്ഗാൻ താരം മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഷാകിബ് അൽ ഹസനും മൂന്നാം സ്ഥാനത്ത് ഗ്ലെൻ മാക്സ്‌വെല്ലുമാണ് ഉള്ളത്.

Previous articleമെൽബണിൽ പരിശീലനം ആരംഭിച്ച് ഇന്ത്യൻ ടീം
Next articleഇക്വഡോറിലെ അത്ഭുത താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്