യുവന്റസിന്റെ സൂപ്പർ താരമായ മരിയോ മാൻസുകിച് ഇനി ഖത്തർ ക്ലബ്ബായ അൽ ദുഹൈലിൽ. മാൻസുകിച് അൽ ദുഹൈലുമായി കരാറിൽ ഒപ്പിട്ടു. ഈ ട്രാൻസ്ഫറിൽ നിന്നും 5.5 മില്ല്യൺ യൂറോ യുവന്റസിന് ലഭിക്കും. നാലരക്കൊല്ലത്തോളം ടൂറിനിൽ കളിച്ച മാൻസുകിച് 162 മത്സരങ്ങളിൽ നിന്നായി 44 ഗോളുകൾ നേടിയിട്ടുണ്ട്. ഖത്തറിൽ ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ള ക്ലബാണ് അൽ ദുഹൈൽ. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ മാൻസുകിചിനായി രംഗത്ത് ഉണ്ടായിരുന്നു.
പക്ഷെ ആ ട്രാൻസ്ഫറുകൾ ഒന്നും നടക്കാത്തതിനാൽ താരം ഏഷ്യയിലേക്ക് വരാൻ തീരിമാനിക്കുകയായിരുന്നു. മൗറിസിയോ സാരി മാൻസുലിചിന് പകരം ഹിഗ്വെയിനെ ആയിരുന്നു കൂടുതൽ ഈ സീസണിൽ വിശ്വാസമർപ്പിച്ചത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ പോലും താരത്തിന് ഇടം ലഭിച്ചില്ല. നാലു ലീഗ് കിരീടങ്ങളും 3 കോപ്പ ഇറ്റാലിയ, 2 സൂപ്പർ കപ്പ് എന്നിവയും മാൻസുകിച് ഇറ്റലിയിൽ നേടി. ക്രൊയേഷ്യയെ കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് മാൻസുകിച്. മുമ്പ് ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മാൻസുകിച് കളിച്ചിട്ടുണ്ട്.
Welcome To #AlDuhail ❤️@MarioMandzukic9 🇭🇷 https://t.co/ocuPxnB8Lq
— نادي الدحيل ALDUHAIL (@DuhailSC) December 24, 2019