മാഞ്ചസ്റ്റർ സിറ്റി യുവതാരം കോൾ പാൽമറിനായി ചെൽസി രംഗത്ത്

Newsroom

Picsart 23 08 30 16 26 24 128
Download the Fanport app now!
Appstore Badge
Google Play Badge 1

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ ഒരു വലിയ നീക്കത്തിനായി തയ്യാറെടുക്കുകയാണ് ചെൽസി. മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരമായ കോൾ പാൽമറിനെ സ്വന്തമാക്കാനായി ചെൽസി ചർച്ചകൾ ആരംഭിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 21കാരനായ താരം മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറവായതിനാൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. പാൽമർ ക്ലബ് വിടാൻ ആഗ്രഹിക്കുക ആണെങ്കിൽ അതിന് അനുവദിക്കും എന്ന് സിറ്റി പരിശീലകൻ പെപ് അടുത്തിടെ പറഞ്ഞിരുന്നു.

ചെൽസി 23 08 30 16 26 10 060

ഈ സീസൺ കമ്മ്യൂണിറ്റി ഷീൽഡിൽ ഗോളടിച്ചു കൊണ്ട് മികച്ച രീതിയിലാണ് പാൽമർ തുടങ്ങി. ചെൽസി ഒരു വലിയ ഓഫർ സമർപ്പിച്ചാൽ മാത്രമെ സിറ്റി താരത്തെ വിൽക്കാൻ സാധ്യതയുള്ളൂ. 2010 മുതൽ പാൽമർ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. 2019ൽ സിറ്റിക്കായി സീനിയർ അരങ്ങേറ്റവും നടത്തി. ഇതുവരെ 19 സീനിയർ മത്സരങ്ങൾ സിറ്റിക്ക് ആയി കളിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് യുവടീമുകളിൽ സജീവ സാന്നിദ്ധ്യമായ പാൽമർ ഇംഗ്ലണ്ട് അണ്ടർ 21 ടീം യൂറോ കപ്പ് നേടിയപ്പോൾ ആ ടീമിൽ ഉണ്ടായിരുന്നു.