ലാലിഗ കിരീടം തന്നെ ലക്ഷ്യം, മോസ ഡെംബലെ അത്ലറ്റിക്കോ മാഡ്രിഡിൽ

ഇത്തവണ ലാലിഗ കിരീടം നേടം എന്ന് ഉറച്ചാണ് സിമിയോണിയുടെ ടീം നിൽക്കുന്നത്. ഇപ്പോൾ ലലിഗയിൽ ഒന്നാം സ്ഥാനത്ത് ഉള്ള അത്ലറ്റിക്കോ ഒരു വലിയ സൈനിംഗ് കൂടെ നടത്തി ടീം ശക്തമാക്കുക ആണ്. ലിയോണിന്റെ സ്ട്രൈക്കർ മൗസ ഡെംബലെ ആണ് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തുന്നത്. ഇരുക്ലബുകളും തമ്മിൽ ധാരണയിൽ ആയിരിക്കുകയാണ്. ലോൺ അടിസ്ഥാനത്തിൽ ആകും ആദ്യം ഡെംബലെ എത്തുക. സീസൺ അവസാനം സ്ഥിര കരാറിൽ സൈൻ ചെയ്യും.

24കാരനായ താരം അവസാന മൂന്ന് സീസണായി അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം തന്നെ ഉണ്ട്. മുൻപ് സ്കോട്ടിഷ് ക്ലബായ സെൽറ്റിക്കിന് വേണ്ടിയും ഇംഗ്ലീഷ് ക്ലബായ ഫുൾഹാമിനായും ഗംഭീരമായ പ്രകടനം നടത്താൻ ഡെംബലെയ്ക്ക് ആയിരുന്നു‌. ഫ്രഞ്ച് താരമായ ഡെംബലെ വരുന്നതോടെ സുവാരസിന് അറ്റാക്കി ഒരു കൂട്ടുകെട്ടാകും.