ബ്രൂണൊ ഫെർണാണ്ടസിനെ പോലൊരു ജനുവരി സൈനിംഗ് ഉണ്ടാവില്ല എന്ന് ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നിന്ന് വലിയ സൈനിംഗ് ഒന്നും പ്രതീക്ഷിക്കണ്ട എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ബ്രൂണൊ ഫെർണാണ്ടസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് കൊണ്ടു വന്നിരുന്നത്. എന്നാൽ അങ്ങനെ ഒരു സൈനിംഗിന്റെ ആവശ്യം ഇപ്പോൾ ഇല്ല എന്ന് ഒലെ പറയുന്നു‌. ഇപ്പോൾ ടീം ഒരുപാട് മെച്ചപ്പെട്ടു. കഴിഞ്ഞ ജനുവരിയിലെ സാഹചര്യം അല്ല ഇപ്പോൾ എന്നും ഒലെ പറഞ്ഞു.

അതുകൊണ്ട് തന്നെ ബ്രൂണൊ ഫെർണാണ്ടസിനെ പോലെ ഒരു ട്രാൻസ്ഫർ ഉണ്ടാകില്ല. എന്നാൽ മികച്ച അവസരം വന്ന് ഏതെങ്കിലും താരത്തെ കൊണ്ടുവരാൻ ക്ലബ് ശ്രമിച്ചാൽ താൻ വേണ്ട എന്നു പറയില്ല എന്നും ഒലെ പറഞ്ഞു. ഇപ്പോൾ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഉണ്ട് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ് ഒരുപാട് മെച്ചപ്പെടാൻ ഉണ്ട് എന്നാണ് ആരാധകരും ഫുട്ബോൾ നിരീക്ഷകരും പറയുന്നത്.