ആർബി ലെപ്സിഗിന്റെ മിഡ്ഫീൽഡർ കോൺറാഡ് ലൈമറിനായി ബയേൺ മ്യൂണിക്ക് രംഗത്ത്. അടുത്ത വേനൽക്കാലത്ത് ഓസ്ട്രിയന്റെ കരാർ അവസാനിക്കാൻ ഇരിക്കുന്നത് കൊണ്ട് തന്നെ ചെറിയ തുകയ്ക്ക് താരത്തെ സ്വന്തമാക്കാൻ ആകും എന്ന് ബയേൺ കരുതുന്നു. ലൈമറിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത് ഉണ്ടെങ്കിലും ബയേൺ ആണ് മുന്നിൽ ഉള്ളത്. ബയേൺ 18 മില്യണോളം ലൈപ്സിഗിന് നൽകാൻ ഒരുക്കമാണ്. കഴിഞ്ഞ സീസണിലും ബയേൺ ലൈമറിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
24കാരനായ താരം മുമ്പ് സാൽസ്ബർഗിനായി കളിച്ചിരുന്നു. 19 തവണ ഓസ്ട്രിയ ദേശീയ ടീമിനായും ലൈമർ കളിച്ചുരുന്നു