ആൻഡി കിംഗ്‌ ഇനി ലംപാർഡിന്റെ ഡർബിയിൽ

na

ലെസ്റ്റർ സിറ്റി താരം ആൻഡി കിംഗ്‌ ലോണിൽ ചാമ്പ്യൻഷിപ്പ് ക്ലബ്ബായ ഡർബിയിൽ ചേർന്നു. ലെസ്റ്ററിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് കിംഗ്‌. 2004 മുതൽ ലെസ്റ്ററിൽ ഉള്ള താരം അവർക്കായി 379 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ക്ലോഡ് പ്യുവലിന് കീഴിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം കിംഗ്‌ പവർ സ്റ്റെഡിയതോട് വിട പറയാൻ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിൽ അവസാനം സ്വാൻസിയിൽ കളിച്ച താരം ഈ സീസണിൽ ലെസ്റ്ററിൽ തിരിച്ചെത്തിയെങ്കിലും കേവലം ഒരു മത്സരം മാത്രമാണ് കളിച്ചത്. ഇതോടെയാണ്‌ ലംപാർഡിന്റെ കീഴിൽ പ്രൊമോഷൻ ലക്ഷ്യമിടുന്ന ഡർബി 28 വയസുകാരനായ താരത്തെ ലക്ഷ്യമിട്ടത്. താരത്തിന് ഇനിയും മികച്ച പ്രകടങ്ങൾ പുറത്തെടുക്കാനാകും എന്നാണ് ലംപാർഡിന്റെ പ്രതീക്ഷ.