ബാത്ശുവായിക്ക് വീണ്ടും ലോൺ, ഇത്തവണ പാലസിലേക്ക്

ചെൽസി സ്‌ട്രൈക്കർ ബാത്ശുവായി വീണ്ടും ലണ്ടനിൽ. ഇത്തവണ ക്രിസ്റ്റൽ പാലസിലേക്കാണ് താരം ലോൺ അടിസ്ഥാനത്തിൽ എത്തുന്നത്. ചെൽസിയിൽ നിന്ന് വലൻസിയയിൽ ലോണിൽ കളിച്ചിരുന്ന താരം ആ കരാർ റദ്ദാക്കിയാണ് വീണ്ടും പ്രീമിയർ ലീഗിൽ കളിക്കാൻ എത്തുന്നത്.

ബെൽജിയൻ ദേശീയ താരമായ ബാത്ശുവായി 2016 ലാണ് മാർസെയിൽ നിന്ന് ചെൽസിയിലേക്ക് എത്തുന്നത്. ആ സീസണിൽ കോസ്റ്റക്ക് പിറകിലായി താരം 2018 ജനുവരിയിൽ ഡോർട്ട്മുണ്ടിൽ ലോണിൽ ചേർന്നിരുന്നു. എന്നാൽ ഈ സീസണിൽ തുടക്കത്തിൽ വലൻസിയയിൽ ചേർന്ന താരം ഫോമില്ലാതെ വിഷമിച്ചപ്പോഴാണ് വേറെ ക്ലബ്ബ്കൾ തേടിയത്. മൊണാക്കോയിൽ കളിക്കുമെന്നു വാർത്തകൾ വന്നിരുന്നെങ്കിലും ട്രാൻസ്ഫർ വിൻഡോ അവസാന മണിക്കൂറുകളിൽ പാലസ് താരത്തെ സ്വന്തമാകുകയായിരുന്നു.

Previous articleഉഷ തൃശ്ശൂരിനെ തോൽപ്പിച്ച് മെഡിഗാഡ് അരീക്കോട്
Next articleആൻഡി കിംഗ്‌ ഇനി ലംപാർഡിന്റെ ഡർബിയിൽ