കിമ്മിച് ബയേൺ വിടാൻ സാധ്യത, പ്രതീക്ഷയിൽ ബാഴ്സലോണ

Newsroom

Picsart 23 05 17 11 52 11 332
Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം ജോഷ്വ കിമ്മിച്ച് ക്ലബ് വിടും എന്ന് റിപ്പോർട്ടുകൾ. താരം ഈ സമ്മറിൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി മുണ്ടോ ഡിപോർടിവോ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്‌സലോണയിലേക്ക് മാറാൻ ആണ് കിമ്മിച്ച് താൽപ്പര്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2015 മുതൽ ബയേണൊപ്പം ഉള്ള താരമാണ് കിമ്മിച്.

ബയേൺt 23 05 17 11 51 55 288

ബയേണൊപ്പം ഏഴ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള കിമ്മിച് ഇപ്പോൾ എട്ടാം ലീഗ് കിരീടത്തിന്റെ വക്കിലാണ്. ഒരു ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 19 കിരീടങ്ങൾ താരം ബയേണിൽ നേടി. മുമ്പ് ലെപ്സിഗിനായാണ് കിമ്മിച് കളിച്ചത്. 28കാരനായ കിമ്മിച് സാവിക്ക് കീഴിൽ ബാഴ്സലോണയിൽ കളിക്കാൻ ആഗ്രഹിക്കുന്നു. ഈ സീസൺ ബുണ്ടസ് ലീഗയിൽ 31 മത്സരങ്ങൾ കളിച്ച കിമ്മിച് 5 ഗോളുകൾ നേടിയിട്ടുണ്ട്. പെഡ്രി, ഗവി, ഡിയോങ് എന്നിവർക്ക് ഒപ്പം കിമ്മിച് എത്തിയാൽ ബാഴ്സലോണയുടെ കരുത്ത് കൂട്ടുകയെ ഉള്ളൂ‌. ക്ലബ് വിടുന്ന ബുസ്കറ്റ്സിന് പകരം ഒരു ലീഡറെ കൂടെയാണ് സാവി കിമ്മിചിലൂടെ ലക്ഷ്യമിടുന്നത്.