കിം മിൻ ജേ ഈ ആഴ്ച ബയേണിന്റെ താരമാകും

Newsroom

Picsart 23 07 04 01 38 37 220
Download the Fanport app now!
Appstore Badge
Google Play Badge 1

നാപോളി സെന്റർ ബാക്കായ കിം മിൻ ജേ ഈ ആഴ്ച ബയേണിന്റെ താരമാകും. മിൻ ജെ ഈ ആഴ്ച ജർമ്മനിയിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച തന്നെ ബയേൺ കിം മിൻ ജേയുമായി കരാർ ധാരണയിൽ എത്തി കഴിഞ്ഞിരുന്നു. ഈആഴ്ച റിലീസ് ക്ലോസും ബയേൺ നൽകും.

കിം മിൻ 23 05 15 20 48 22 934

ഈ സീസണിൽ നാപോളിയുടെ സീരി എ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് കിം മിൻ ജേ. 26കാരനായ ദക്ഷിണ കൊറിയൻ താരം ഈ സീസൺ തുടക്കത്തിൽ മാത്രമായിരുന്നു നാപോളിയിൽ എത്തിയത്‌.

അതിനു മുമ്പ് ഫെനർബചെയിൽ ആയിരുന്നു താരം കളിച്ചിരുന്നത്. നാപോളി കിം മിൻ ജെയെ വിൽക്കാൻ ആഗ്രഹിക്കുന്നില്ല എങ്കിലും താരത്തിന് ഒരു റിലീസ് ക്ലോസ് ഉള്ളത് നാപോളിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ്. 60 മില്യൺ യൂറോ മാത്രമാണ് കിം മിന്റെ റിലീസ് ക്ലോസ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് യുണൈറ്റഡ് ഈ സൈനിംഗ് നടത്തുന്നത്.